വൃഷ്ടിപ്രദേശത്ത് കനത്ത മഴ ; ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും ;പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

ചെറുതോണി അണക്കെട്ടിലെ അടച്ച ഷട്ടറുകൾ വീണ്ടും തുറന്നേക്കും. ഇന്നലെ വൈകുന്നേരം അടച്ച ഒന്ന്, അഞ്ച് എന്നീ ഷട്ടറുകൾ വീണ്ടും തുറന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പുറത്തേക്കൊഴുക്കുന്ന ജലത്തിന്‍റെ അളവ് സെക്കന്‍റിൽ 6 ലക്ഷം ലിറ്ററാക്കുമെന്നും പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. നിലവിൽ 2397.06 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.
https://www.facebook.com/Malayalivartha
























