സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ഇത്രയും അപകടം ഉണ്ടാകില്ലായിരുന്നു ; മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് രമേശ് ചെന്നിത്തല

സൈന്യത്തെ രക്ഷാപ്രവർത്തനം ഏൽപ്പിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ഇത്രയും അപകടം ഉണ്ടാകില്ലായിരുന്നുവെന്ന് രമേഷ് ചെന്നിത്തല. ഭരണപക്ഷ എംഎൽഎമാർ പോലും രക്ഷാ പ്രവർത്തനത്തിലെ വീഴ്ച തുറന്നു പറയുന്നുവെന്നും മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് അതിദയനീയ സാഹചര്യമാണ് നേരിടുന്നത്. കേരളം ഒരു പോലെ കൈകോർത്ത് നിന്നിട്ടും രക്ഷാപ്രവർത്തനം വൈകുന്നു. സൈന്യത്തിന്റെ സേവനം വേണ്ട വിധം പ്രയോജനപ്പെടുത്താനകുന്നില്ല. നാല് ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഭയപ്പെടുത്തുകയാണ്. അടിയന്തരസഹായമായി പ്രധാനമന്ത്രി 1000 കോടിയെങ്കിലും അനുവദിക്കുമെന്നാണ് കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.
പട്ടാള ഭരണം വേണമെന്നല്ല താൻ പറഞ്ഞത്, പട്ടാളത്തിന്റെ സേവനം ആവശ്യപ്പെടുന്നതിൽ ദുരഭിമാനം എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ഡാമുകളുടെയും ഷട്ടർ അടക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു..
https://www.facebook.com/Malayalivartha

























