സ്വർണവിലയിൽ നേരിയ വർദ്ധനവ്....

വമ്പിച്ച വിലയിടിനു പിന്നാലെ സ്വർണവിലയിൽ നേരിയ വർദ്ധനവുണ്ടായി. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 13835 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വിലയിൽ 240 രൂപയുടെ വർധനയുണ്ടായി. 1,10,680 രൂപയായാണ് വില വർധിച്ചത്.
രാജ്യാന്തര വിപണിയിലും സ്വർണവില വർദ്ധിച്ചിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് വില 0.1 ശതമാനമാണ് ഉയർന്നത്. 4,627.63 ഡോളറായാണ് വില ഉയർന്നത്. ഈ ആഴ്ചയിൽ സ്വർണം 1.7 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത് സ്വർണത്തെ പോസിറ്റീവായി സ്വാധീനിക്കുകയായിരുന്നു.യുദ്ധം തീർക്കാൻ ഇറാൻ യു.എസിന് മുന്നിൽ പുതിയ നിർദേശം മുന്നോട്ടുവെച്ചത് സ്വർണവിലയെ സ്വാധീനിക്കുന്നു.
" f
https://www.facebook.com/Malayalivartha

























