ഇന്ധനക്ഷാമം രൂക്ഷം ;കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നു

ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു.ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്നും കെഎസ്‌ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.
സര്‍ക്കാരില്‍ നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നും ശമ്ബളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്നും ദിവസങ്ങള്‍ക്ക് മുമ്ബ് നല്‍കിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമായിരിക്കുകയാണ്. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. ദീര്‍ഘദൂര ബസുകള്‍ പലതും ഇന്ധനക്ഷാമം മൂലം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. ബസിലെ ജീവനക്കാരും യാത്രക്കാരും യാത്ര മുടങ്ങിയ അവസ്ഥയിലുമാണ്.
https://www.facebook.com/Malayalivartha


























