ജീവിതത്തിലെ നിര്‍ണായക ഘട്ടം തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോന്‍. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച താരം തന്റെ തുടക്കകാലത്തെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒരിക്കലും തന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന വ്യക്തിയല്ല അച്ഛന്‍. പക്ഷെ , മിസ് ഇന്ത്യ മത്സരം കഴിഞ്ഞ് മുംബൈയിലേക്ക് പോകുന്നതിനെ അച്ഛന്‍ എതിര്‍ത്തു. മുംബൈ പോലുള്ള മഹാനഗരത്തില്‍ താന്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് ഓര്‍ത്തായിരുന്നു അച്ഛന്റെ ടെന്‍ഷന്‍. കൂടാതെ ഫാഷന്‍ മോഡലിങ്ങ് രംഗത്ത് വിജയിക്കാന്‍ കഴിയുമോ എന്ന ചിന്തയും.
എന്നാല്‍ വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്ന താന്‍ തീരുമാനത്തില്‍ നിന്നും പിന്മാറാത്തത് കണ്ട അച്ഛന്‍ ഇരുപതിനായിരം രൂപ എന്റെ കയ്യില്‍ തന്നു ഇത് ഞാന്‍ നിനക്ക് തരുന്ന കടമാണ്, മൂന്ന് മാസങ്ങള്‍ക്കു ശേഷം നാല്പ്പതിനായിരമാക്കി നീ തിരിച്ചു തരണം. അതിനു പറ്റില്ലെന്നു ബോധ്യപ്പെടുന്ന ഘട്ടത്തില്‍ നീ തിരിച്ചു വരണം' എന്തു പറയുന്നു? ഞാന്‍ ശരിയെന്ന് തലകുലുക്കി.ഇതെല്ലാം കണ്ട് പകച്ചു നില്ക്കുന്ന അമ്മയെ അച്ഛന്‍ ആശ്വസിപ്പിച്ചു.

ശാരദേ നീ നോക്കിക്കോ മൂന്നേ മൂന്നു മാസം , മുംബൈ ഇവള്‍ക്ക് മടുക്കും . ആവേശം തീരുമ്‌ബോള്‍ ഇവള്‍ മടങ്ങി വരും. ശരിക്കും പറഞ്ഞാല്‍ അതൊരു ഒളിച്ചോട്ടമായിരുന്നു. ആഗ്രഹിച്ച കരിയര്‍ നേടിയെടുക്കാനുള്ള ഒളിച്ചോട്ടം.

https://www.facebook.com/Malayalivartha


























