മഴ ശമിച്ചിട്ടും വീടുകള്‍ നശിച്ചതിനെത്തുടര്‍ന്ന് പിരിഞ്ഞ് പോകാന്‍ കഴിയാത്ത നിരവധി ക്യാമ്പുകള്‍; സ്‌കൂളുകള്‍ തുറക്കുന്നതോടെ കല്യാണ മണ്ഡപത്തില്‍ ക്യാമ്പാക്കാന്‍ ആലോചന; പ്രളയ ദുരിതത്തില്‍ ഏറ്റവും വലിയ പ്രശ്‌നമാകുന്നത് ശുദ്ധജലം കിട്ടാനില്ലാത്തത്; കുടിവെള്ളവും വീട്ടിലെത്തിക്കാന്‍ പദ്ധതി

സംസ്ഥാന ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ കുറച്ചുദിവസംകൂടി തുടരും. സ്‌കൂളുകള്‍ നാളെ തുറക്കാനിരിക്കെ ക്യാമ്പുകള്‍ തുടരുന്നതിനായി കല്യാണമണ്ഡപങ്ങള്‍, പൊതുഹാളുകള്‍, ആള്‍ത്താമസമില്ലാത്ത വലിയവീടുകള്‍ എന്നിവ ലഭിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ 1,093 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,42,699 പേരുണ്ട്.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കുമെന്നാണ് നേരത്തേ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷണക്കിറ്റ് നല്‍കാനും ജലം മലിനമായി ദുരിതം അനുഭവിക്കുന്ന മേഖലകളില്‍ കുടിവെള്ളം ലഭ്യമാക്കാനും തീരുമാനമുണ്ട്. നേരത്തേ ക്യാമ്പ് വിട്ടുപോയവര്‍ക്കും കിറ്റ് നല്‍കും.
കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും ജല അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യും. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. കൂടാതെ വീടുകളിലും വെള്ളം വിതരണം ചെയ്യും.
കിണര്‍ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളില്‍ എത്തിക്കണം. തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണം പാകംചെയ്യാനുള്ള പാത്രമോ മറ്റു സൗകര്യങ്ങളോ വീടുകളിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. വീടുകള്‍ താമസയോഗ്യമല്ലാതായവരുടെ വിവരവും നാശനഷ്ടങ്ങളുടെ കണക്കും ഉടന്‍ ശേഖരിക്കും. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്കാന്‍ സെപ്റ്റംബര്‍ മൂന്നിന് നടപടി തുടങ്ങും.
പ്രതിസന്ധി പരിഹരിക്കാന്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആലോചനയുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില പലിശ ഇളവുകളോട് കൂടിയ വായ്പയാണ് ലോകബാങ്കിന്റെയും ആലോചനകളിലുള്ളത്. കേരളത്തിന് കേന്ദ്ര സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി ഉള്‍പ്പെടുന്ന കൂടിക്കാഴ്ചയും നടക്കും. ഇക്കാര്യത്തില്‍ വായ്പാ പരിധിഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെടും.
പ്രളയത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ ഉടന്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം വിളിക്കും. നേരത്തേ മുഖ്യമന്ത്രി ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസത്തിന്റെപേരില്‍ പണപ്പിരിവ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കരുതെന്ന പ്രചാരണം തുടങ്ങിയവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ളില്‍ കഴിഞ്ഞവര്‍ക്ക് പ്രാഥമികമായ സഹായം എന്ന നിലയില്‍ 10,000 രൂപ വീതം നല്‍കിത്തുടങ്ങും.
താല്‍ക്കാലികാശ്വാസം എന്ന നിലയിലാണ് ഈ തുക നല്‍കുന്നത്. തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയ ശേഷമാണ് തീരുമാനം. ഇന്നു മുതല്‍ ക്യാമ്പില്‍ കഴിഞ്ഞവരുടെ അക്കൗണ്ടില്‍ പണം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് പുറമേ വീടുകളില്‍ കഴിഞ്ഞവര്‍ക്കും ഈ തുക ലഭ്യമാക്കാനാണ് തീരുമാനം. നേരത്തേ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും ബാങ്കുകള്‍ അവധിയായതിനാലാണ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























