പുതിയ രേഖകള്‍ നല്‍കിയപ്പോള്‍ ഞെട്ടിപ്പോയി... അപേക്ഷ സ്വീകരിച്ച് മൂന്നുദിവസത്തിനുള്ളില്‍ പുതിയ 13 വോട്ടര്‍ ഐഡി, ആധാര്‍, ആറ് റേഷന്‍ കാര്‍ഡ‌്; സര്‍ക്കാര്‍ വാഗ‌്ദാനം ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമായതിന്റെ അത‌്ഭുതത്തോടെ ദുരിതാശ്വാസ ക്യാമ്പ് നിവാസികൾ

അപേക്ഷ സ്വീകരിച്ച് മൂന്നുദിവസത്തിനുള്ളില്‍ 13 വോട്ടര്‍ ഐഡി, ആധാര്‍, ആറ് റേഷന്‍ കാര്‍ഡ‌് എന്നിവ പുതിയത‌് നല്‍കി. നഷ്ടപ്പെട്ട രേഖകള്‍ക്കുപകരം പുതിയവ അതിവേഗം ലഭ്യമാക്കുന്നത‌് ഇതാദ്യം. ഇതോടെ വീട് നല്‍കുമെന്ന വാഗ്ദാനവും സര്‍ക്കാര്‍ പാലിക്കുമെന്ന് ഉറപ്പായതായി ക്യാമ്ബിലുള്ളവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. പുതിയ രേഖകള്‍ നല്‍കാനുള്ള രണ്ടാംഘട്ട അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയെന്ന‌് തഹസില്‍ദാര്‍ പറഞ്ഞു.
ഓണാവധി ദിവസങ്ങളിലാണ് തഹസില്‍ദാര്‍ സി വി മുരളീധരന്റെ നിര്‍ദേശപ്രകാരം അപേക്ഷ സ്വീകരിച്ചത്. റവന്യൂ, സിവില്‍ സപ്ലൈസ് ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലിചെയ‌്തു. ആദ്യഘട്ടം അപേക്ഷിച്ചവര്‍ക്കാണ‌് രേഖകള്‍ നല്‍കിയത‌്.
സര്‍ക്കാര്‍ വാഗ‌്ദാനം ദിവസങ്ങള്‍ക്കകം യാഥാര്‍ഥ്യമായതിന്റെ അത‌്ഭുതം വിട്ടൊഴിഞ്ഞിട്ടില്ല ക്യാമ്ബില്‍. കുണ്ടുങ്ങല്‍ വീട്ടില്‍ മോഹന്‍ദാസും സിന്ധുവും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെട്ട‌് വിഷമിച്ചിരിക്കുകയായിരുന്നു. അവ തിരിച്ചുകിട്ടിയപ്പോള്‍ ആശ്വാസപുഞ്ചിരി. സര്‍ക്കാരിനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല റേഷന്‍ കാര്‍ഡടക്കം പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ തിരികെകിട്ടിയപ്പോള്‍ മതില്‍മൂല കോളനിയിലെ കുണ്ടുങ്ങല്‍ സിന്ധുവിനും മീമ്ബറ്റ ഷീജക്കും ലതികക്കും അമ്ബരപ്പും ആഹ്ലാദവും. നിലമ്ബൂര്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ദുരിതാശ്വാസക്യാമ്ബിലുള്ളവരാണിവര്‍.
മീമ്ബറ്റ വീട്ടില്‍ ലതികയ്ക്കും ഷീജക്കും വോട്ടര്‍ ഐഡി കാര്‍ഡാണ‌് കിട്ടിയത‌്. മീമ്ബറ്റ വീട്ടില്‍ നാടിച്ചിക്ക് റേഷന്‍ കാര്‍ഡും. ''കലക്ടര്‍ പുതിയ രേഖകള്‍ നല്‍കിയപ്പോള്‍ ഞെട്ടിപ്പോയി'' ലതിക പറഞ്ഞു. മതില്‍മൂല കോളനിയിലെ 59 കുടുംബങ്ങളാണ‌് ക്യാമ്ബിലുള്ളത‌്.
https://www.facebook.com/Malayalivartha


























