പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്ത് നഴ്‌സസ് അസോസിയേഷന്‍

പ്രളയദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വാഗതം ചെയ്ത് നഴ്‌സുമാരുടെ സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ). ഇതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കെജിഎന്‍എ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി സംഘടനകളും ഉദ്യോഗസ്ഥരും ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് പ്രതികരിച്ച് ഒരു മാസം ശമ്പളം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























