ദുരിത ബാധിത മേഖലകളില്‍ ഊണും ഉറക്കവുമില്ലാതെ കേരളാപോലീസ്; രക്ഷാപ്രവർത്തനങ്ങൾക്കിടെ കേടുപാടുകൾ സംഭവിച്ച യൂണിഫോമിന് പകരം സൗജന്യമായി പുതിയ യൂണിഫോം നൽകാൻ ഉത്തരവിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

മഹാപ്രളയത്തിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാനായി ആദ്യം മുതലെ കേരാളാപോലീസ് രംഗത്തുണ്ടായിരുന്നു.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്ക് വഹിച്ചത് പോലീസുകാരാണ്. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേടുപാടുകള്‍ സംഭവിച്ച യൂണിഫോമിനു പകരം സൗജന്യമായി പുതിയത് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങള്‍ വീട്ടിലേക്ക് മടങ്ങി തുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ വീടുകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളും പോലീസ് ഏറ്റെടുത്തു നടത്തുകയാണ്. കനത്ത മഴയിലും പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലായിരുന്നു പോലീസ്. നാല്‍പ്പതിനായിരത്തോളം പോലീസുകാരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരാഴ്ചയിലേറെ കനത്ത മഴയിലും വെള്ളക്കെട്ടിലുമായിരുന്നു പോലീസുകാരുടെ രക്ഷാപ്രവര്‍ത്തനം. ദുരിത ബാധിത മേഖലകളില്‍ ഇപ്പോഴും പോലീസിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























