കിട്ടിയ സമ്മാനം അതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്... കുടുംബസമേതം മുഖ്യമന്ത്രിയെ കാണാനെത്തിയ ഹംസ സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

കഴിഞ്ഞ പത്താം തീയതി നടന്ന നറുക്കെടുപ്പിലാണ് ഹംസയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറിതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹംസ തീരുമാനിക്കുകയായിരുന്നു. ലോട്ടറിയടിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊല്ലം സ്വദേശി. ലോട്ടറി ഏജന്റായ ഹംസയാണ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കുടുംബസമേതം മുഖ്യമന്ത്രിയെ കാണാനെത്തിയ ഹംസ സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഭാര്യ സോണിയ, മക്കളായ ഹന്ന, ഹാദിയ എന്നിവര്‍ക്കുമൊപ്പം എത്തിയാണ് ഹംസ സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറിയത്.
https://www.facebook.com/Malayalivartha






















