സൗദി ഭരണാധികാരി ആശുപത്രിയിൽ ...!സൽമാൻ രാജാവിന്റെ നില ഗുരുതരം..?! പ്രാർത്ഥിക്കാൻ നിർദേശം

സൗദി അറേബ്യയുടെ ഭരണാധികാരിയും ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് സൗദി റോയൽ കോർട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന്, (വെള്ളിയാഴ്ച) അദ്ദേഹം വിവിധ ആരോഗ്യ പരിശോധനകൾക്ക് വിധേയനാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
രാജാവിെൻറ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നതായും അദ്ദേഹത്തിന് എത്രയും വേഗം പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സർവ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും റോയൽ കോർട്ട് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha






















