കേന്ദ്ര ധനസഹ മന്ത്രി പൊൻ രാധാകൃഷ്ണൻ നയിക്കുന്ന സംഘം കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താൻ ഇന്നെത്തും; സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും സംഘം വിശദമായി പഠിക്കും... പ്രത്യേക ക്യാമ്പ് ഓഫീസ് തുടങ്ങാനും ധനമന്ത്രാലയത്തിന്റെ നിർദ്ദേശം

പ്രളയകെടുതിയിൽപെട്ട കേരളത്തിന്റെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ധനസഹ മന്ത്രി പൊൻ രാധാകൃഷ്ണൻ നയിക്കുന്ന സംഘമാണ് എത്തുന്നത്. അഡീഷണൽ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സി.എം.ഡിമാരും നബാർഡ് പ്രതിനിധികളും പൊതുമേഖലാ ഇൻഷൂറൻസ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും.
ബാങ്കുകളുടെയും ഇൻഷൂറൻസ് കമ്പനികളുടെയും പ്രവർത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും സംഘം വിശദമായി പഠിക്കും. ഇൻഷൂറൻസ് കമ്പനികൾ ക്ലെയിമുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി പ്രത്യേക ക്യാമ്പ് ഓഫീസ് തുടങ്ങാൻ ധനമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















