പ്രളയത്തിന് ശേഷം ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകം... വീടിന്റെ പലഭാഗങ്ങളും വിണ്ടുകീറി; വലിയ മരങ്ങളും വീടും ഉള്‍പ്പെടെ സ്ഥലം ഇരുപതടിയോളം താഴേയിറങ്ങി; ഏതുസമയത്തും അപകടം ഉണ്ടാകുമെന്ന ഭീതിയോടെ പ്രദേശവാസികൾ

പ്രളയത്തിന് ശേഷം ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകമാകുമ്പോൾ ജനങ്ങളെ ആശങ്കയിൽ. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള്‍ താഴ്ചയിലേക്ക് താണു പോയി.
മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്തു പടിയിലെ ഒരേക്കര്‍ പറമ്ബാണ് നാലു മീറ്ററോളം താഴ്ന്നു പോയത്. ജില്ലയിലെ തിരുനെല്ലി, ബാവലി തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യമാണ്. പ്രദേശങ്ങളിലെ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്തവിധം അപകടാവസ്ഥയിലായി. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പലരും താമസം മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ മരങ്ങള്‍ മുഴുവന്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞു പോയി. കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മണ്ണ് ഒഴുകിയിറങ്ങിയതിനെ തുടര്‍ന്ന് നെല്‍പ്പാടവും ഉപയോഗശൂന്യമായിട്ടുണ്ട്.
വിമലഗിരിയിൽ നാലു കുടുംബങ്ങളുടെ പത്തേക്കറോളം സ്ഥലവും നിരങ്ങി നീങ്ങുന്നു. സ്ഥലം നീങ്ങുന്നത് കാണുന്നതിന് നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്.വലിയ മരങ്ങളും വീടും ഉള്‍പ്പെടെയാണ് സ്ഥലം നിരങ്ങിയിറങ്ങുന്നത്. ഇവിടെയുണ്ടായിരുന്ന വീടുള്‍പ്പെടെയാണ് നിരങ്ങിയിറങ്ങുന്നത്. വീടിന്റെ പലഭാഗങ്ങളും വിണ്ടുകീറി അപകടാവസ്ഥയിലാണ്..
https://www.facebook.com/Malayalivartha






















