കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സ്വന്തം ഭൂമി വിട്ടുനല്‍കി മുന്‍ എംപി എപി അബ്ദുല്ലക്കുട്ടി... കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഇരയായവര്‍ക്ക് എന്നെകൊണ്ട് കഴിയുന്നത് ഞാൻ ചെയ്യും... മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പെന്‍ഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അബ്ദുല്ലക്കുട്ടി

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഇരയായവര്‍ക്ക് എന്നെകൊണ്ട് കഴിയുന്നത് താൻ ചെയ്യുമെന്ന് മുന്‍ എംപി എപി അബ്ദുല്ലക്കുട്ടി. മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ പെന്‍ഷനായ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അതുകൂടാതെ തന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 സെന്റ് സ്ഥലമാണ് പ്രളയദുരിതത്തില്‍ അകപ്പെട്ട ആയിരം പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് നല്‍കുന്നതിന് അബ്ദുല്ലക്കുട്ടി സന്നദ്ധതയറിയിച്ചത്. ആയിരം വീട് പദ്ധതിയിലേക്ക് ഓരോ മണ്ഡലം കമ്മിറ്റിയും ഒരു വീട് നിര്‍മിക്കുന്നതിനുള്ള തുക സമാഹരിക്കുന്നതിന് കണ്ണൂര്‍ ജില്ല കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.
ഇതിന് കരുത്തു പകരുന്ന തീരുമാനമാണ് അബ്ദുല്ലക്കുട്ടിയുടേതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. താന്‍ നല്‍കുന്ന 15 സെന്റ് സ്ഥലത്ത് നാല് കുടുംബങ്ങള്‍ക്കെങ്കിലും വീട് നിര്‍മ്മിക്കാമെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു.
https://www.facebook.com/Malayalivartha






















