ഇത് താൻടാ നമ്മുടെ കേരള പോലീസ്... പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയും വീടുകൾ നിർമ്മിച്ചു നൽകുന്നതിനും പുറമെ സഹപ്രവർത്തകരുടെ ദുരിതത്തിനും കൈത്താങ്ങായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം...

പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയ്ക്കും 7 വീടുകൾ നിർമ്മിച്ചു നൽകുന്നതിനും പുറമെ പ്രളയത്തിൽ വീടുകൾ തകർന്ന് താമസയോഗ്യമല്ലാതായി തീർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സഹായം.
പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പത്തു ലക്ഷം രൂപ പലിശരഹിത വായ്പയും ഭാഗികമായി തകർന്ന വീടുകൾക്ക് രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പയും നൽകും. കൂടാതെ ഇത്തരത്തിൽ നഷ്ടപ്പെട്ടത് സംഘത്തിൽ നിന്നും വായ്പയെടുത്തു നിർമ്മിച്ച വീടുകളാണെങ്കിൽ പ്രസ്തുത വായ്പകൾക്കും പലിശയിളവ് നൽകും.
വീടുകളുടെ കേടുപാടുകൾ സംബന്ധിച്ച ജില്ലാ പോലീസ് മേധാവിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് വായ്പകൾ അനുവദിക്കുന്നത്.
https://www.facebook.com/Malayalivartha






















