പ്രളയ ദുരിതത്തിൽ വീണു പോയവരെ നെഞ്ചോടു ചേർത്ത് കലാമണ്ഡലത്തിലെ സംഗീത അധ്യാപകനായ കാര്‍ത്തികേയന്‍... സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കും സംഗീതത്തിലൂടെ ലഭിച്ച പണം നൽകാൻ തയ്യാറായി ഈ സംഗീത അധ്യാപകന്‍

ശാസ്ത്രീയ നൃത്തങ്ങള്‍ക്കാണു കാര്‍ത്തികേയന്‍ പ്രധാനമായും പാടുന്നത്. ഇതുവഴി ലഭിച്ച പണമാണ് ദുരിതബാധിതര്‍ക്കായി കാര്‍ത്തികേയന്‍ മാറ്റി വയ്ക്കുന്നത്. സംഗീതത്തിലൂടെ ലഭിച്ച പണം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്ന് കലാമണ്ഡലത്തിലെ സംഗീത അധ്യാപകനായ കാര്‍ത്തികേയന്‍.
മൂന്നുലക്ഷം രൂപയാണ് നല്‍കുക. ഒരുലക്ഷം രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും രണ്ടുലക്ഷം വിവിധയിടങ്ങളില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരു
ടെ ചിലവിനും നല്‍കാനാണു കാര്‍ത്തികേയന്റെ തീരുമാനം. കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
ഫേസ്ബുക് കുറിപ്പിലൂടെ...
പ്രളയ ദുരിതത്തില്‍ വീണു പോയവരെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിയ എല്ലാ സുമനസ്സുകള്‍ക്കും ഒരായിരം നന്ദി...! ????
ശാസ്ത്രീയ നൃത്തങ്ങള്‍ക്ക് പിന്നണി പാടുവാന്‍ തുടങ്ങിയിട്ട് 7വര്‍ഷം ആവുന്നു... ഗുരു കടാക്ഷം കൊണ്ട് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ പാടുവാന്‍ കഴിഞ്ഞു.. ഏറെയും കുട്ടികളുടെ നൃത്ത അരങ്ങേറ്റ പരിപാടികള്‍ ആണ്.. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മുക്കാല്‍ഭാഗവും കണ്ണന്റെ തിരുനടയില്‍..ഓരോ പരിപാടികള്‍ക്കും കുട്ടികള്‍ കാലു തൊട്ടു വന്ദിച്ചു നല്‍കുന്ന ദക്ഷിണയിലും നൃത്ത അധ്യാപകര്‍ നല്‍കുന്ന പ്രതിഫലത്തിലും ഒരുപാട് അച്ഛനമ്മമാരുടെ വിയര്‍പ്പും കഷ്ടപ്പാടും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടെന്നു സ്വയം തിരിച്ചറിയാറുണ്ട്.. ഇന്ന്... എനിക്ക് പാടുവാന്‍ കഴിഞ്ഞ കുട്ടികളും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും അടക്കം നിരവധി പേര്‍ കേരളത്തെ നടുക്കിയ പ്രളയദുരിതത്താല്‍ തീരാ ദുഃഖത്തിലാണ്.. അവരുടെ ദുഃഖത്തില്‍ ഒപ്പം ഞാനും കൂടുന്നു.എന്നെ കൊണ്ട് ആവുന്നത് ചെയ്യുകയാണ്..!
3 ലക്ഷം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ട്.. അതില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക അപ്രതീക്ഷിതമായി സംഭവിച്ച ഈ പ്രളയം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ന്നുള്ള പഠന ആവശ്യങ്ങള്‍ക്കും ആയി ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നു..
അര്‍ഹതപ്പെട്ട കുട്ടികളിലേക്ക് ഈ എളിയ സഹായം എത്തിക്കുവാന്‍ ഫേസ്ബുക്കിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു..
ഫോണ്‍ നമ്പര്‍ : 08129 14 61 31
09947 01 66 45
നേര്‍വഴിക്കു നടത്തിയ മാതാ പിതാക്കളുടെ, അറിവ് പകര്‍ന്നു നല്ലത് ഉപദേശിച്ച ഗുരുനാഥന്‍മാരുടെ,
പാടി തുടങ്ങിയ കാലം മുതല്‍ അര്‍ത്ഥമറിയാതെ സ്തുതിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളുടെ, പാടാന്‍ കഴിഞ്ഞ ഭാവിയിലെ വലിയ നര്‍ത്തകരുടെ, നൃത്ത അധ്യാപകരുടെ, പാടുവാന്‍ ധൈര്യവും ഊര്‍ജ്ജവും സ്‌നേഹവും പകര്‍ന്നു എന്നും കൂടെ ള്ള പക്കമേളത്തിലെ സഹോദരന്‍മാരുടെ, പഠിക്കാനും പാടാനും അവസരങ്ങളും വേദികളും പ്രോത്സാഹനവും നല്‍കിയ കുമ്പളങ്ങാട് LP സ്‌കൂളിലെ, വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലെ കേരള കലാമണ്ഡലത്തിലെ, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കോളേജിലെ എല്ലാവരുടെയും.. സ്‌നേഹം നിറഞ്ഞ സഹോദരങ്ങളുടെ, ബന്ധുക്കളുടെ, നാട്ടുകാരുടെ,കൂട്ടുകാരുടെ, Fb സുഹൃത്തുക്കളുടെ അങ്ങനെ എല്ലാവരുടെയും പേരില്‍ ഈ തുക സമര്‍പ്പിക്കുന്നു...!
ഈ പ്രളയ ദുരിതത്തില്‍ അകപ്പെട്ട എല്ലാവര്‍ക്കും ആശ്വാസമേകുവാന്‍ തട്ടകത്തമ്മയായ കുറുമേക്കാവിലെ അമ്മയോട് പ്രാര്‍ത്ഥിച്ചു കൊണ്ട്....!
https://www.facebook.com/Malayalivartha






















