കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ... കേരളത്തിനായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തം; പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം; കേരളത്തിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ല; ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല

ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. കേരളത്തിനായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം. കേരളത്തിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പുനരധിവാസത്തെ കുറിച്ച് ആളുകള്‍ ആശങ്കാകുലരാണ്. ആവശ്യമായ കൗണ്‍സലിങ് നടത്തണം. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍.
അതേസമയം രാഹുല്‍ ഗാന്ധി വയനാട് യാത്ര റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വയനാട് സന്ദര്‍ശനം റദ്ദാക്കിയത്. പകരം ഇടുക്കി ചെറുതോണിയില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് രാഹുല്‍ ഇടുക്കിയിലേക്ക് പോകുക.
https://www.facebook.com/Malayalivartha






















