വേമ്പനാട്ട് കായലില്‍ നിന്ന് പിരാനകള്‍ ലഭിക്കുന്നു

വേമ്പനാട്ട് കായലില്‍ പിരാന (റെഡ്‌ബെല്ലി) മത്സ്യങ്ങള്‍ വ്യാപകമായി ലഭിക്കുന്നു. വേമ്പനാട്ട് കായലിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദേശവാസികളുടെ ചൂണ്ടയിലാണ് പിരാന കുടുങ്ങുന്നത്. മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്നതു കുറവാണ്.
തെക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ശുദ്ധജല മത്സ്യമായ പിരാന വളര്‍ത്തു കുളങ്ങളില്‍ നിന്ന് പ്രളയത്തെ തുടര്‍ന്ന് കായലിലേക്ക് ഒഴുകിയെത്തിയെന്നാണ് സൂചന.
ചെറു മത്സ്യങ്ങളെയും ജന്തുവര്‍ഗങ്ങളെയും തിന്നു ജീവിക്കുന്നതിനാല്‍ പിരാന വളര്‍ത്തുന്നതു മത്സ്യവകുപ്പ് വിലക്കിയിട്ടുള്ളതാണ്.
എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വളര്‍ത്തുന്നതിനായി മത്സ്യക്കര്‍ഷകര്‍ പിരാന എത്തിക്കുന്നുണ്ടെന്നും പെട്ടെന്നുള്ള വളര്‍ച്ചയും തൂക്കവും രുചിയും ഉള്ളതാണ് വളര്‍ത്താനുള്ള കാരണമെന്നും വിവരങ്ങളുണ്ട്. സ്വകാര്യ കുളങ്ങളിലാണു വളര്‍ത്തുന്നത്.
കുളങ്ങളില്‍ നിന്നും പ്രളയത്തെ തുടര്‍ന്ന് ഒഴുകി വേമ്പനാട്ട് കായലിലെത്തിയെന്നാണു നിഗമനം. മത്സ്യബന്ധന വലകള്‍ കീറി രക്ഷപ്പെടാനും ഇവയ്ക്ക് ആകും.
കൂര്‍ത്ത പല്ലുകളും മാംസത്തോട് ആര്‍ത്തിയുമുള്ള മത്സ്യമെന്നാണു പിരാനയെ വിശേഷിപ്പിക്കുന്നത്.
14 വീതം രണ്ടു നിരകളിലായി 28 പല്ലുകളുണ്ട്. 10 വര്‍ഷം വരെയാണ് ആയുസ്സ്.

എന്നാല്‍ ഇവ വേമ്പനാട്ട് കായലില്‍ എങ്ങനെയെത്തി, എത്രത്തോളം ഉണ്ട് എന്നത് സംബന്ധിച്ചു മത്സ്യവകുപ്പിന് വ്യക്തതയായിട്ടില്ല. ഇവ മൂലം കായലിലെ മത്സ്യസമ്പത്തിന് ദോഷമുണ്ടാകുമോ എന്നതില്‍ ആശങ്കയുമുണ്ട്.
https://www.facebook.com/Malayalivartha






















