സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കി കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം; ബ്രേക്ക് തകരാറിലാക്കാന്‍ നിർദ്ദേശിച്ചത് ജലന്ധര്‍ ബിഷപ്പിന്റെ ബന്ധു: വെളിപ്പെടുത്തലുമായി മഠത്തിലെ ജീവനക്കാരൻ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തല്‍. മഠത്തിലെ ജീവനക്കാരനാണ് വധശ്രമം വെളിപ്പെടുത്തിയത്. മഠത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ നിന്നു പിന്മാറാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരൻ നേരത്തെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
പണത്തിന് പുറമെ കന്യാസ്ത്രീക്കു സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായി വൈക്കം ഡിവൈഎസ്പിക്ക് നല്‍കിയ മൊഴിയില്‍ സഹോദരന്‍ വ്യക്തമാക്കിയിരുന്നു. മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷമുണ്ടെന്നുമാണ് സഹോദരന്‍ പ്രതികരിച്ചത് .
കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്ധര്‍ ബിഷപ്പ് അനുനയ നീക്കം നടത്തിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നിശബ്ദത പാലിക്കണമെന്നുമായിരുന്നു ആവശ്യം. അഞ്ചു കോടി രൂപയും കന്യാസ്തീക്ക് സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം. പണവും സ്ഥാനവും നിരസിച്ച താന്‍ കേസുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു.
കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയത് താനാണെന്ന് സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നാണു മൊഴി.
https://www.facebook.com/Malayalivartha






















