എയർ ആംബുലൻസിനായി വഴിമാറി ; രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

രോഗിയായ സ്ത്രീയെ ആശുപത്രിലേക്കു കൊണ്ടു പോകാനെത്തിയ എയര്‍ ആംബുലന്‍സിനായി യാത്ര വൈകിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ക്രിസ്ത്യൻ കോളജ് മൈതാനത്തെ ഹെലിപാഡിൽ എത്തിയപ്പോൾ അസുഖബാധിതയായ സ്ത്രീയെ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനുള്ള തയാറെടുപ്പിലായിരുന്നു ആംബുലൻസിലെ ആളുകൾ.
വിവരം അറിഞ്ഞ രാഹുൽ, എയർ ആംബുലൻസ് പോയ ശേഷം യാത്ര തുടരാമെന്ന് അറിയിച്ചു. തുടർന്ന് യാത്ര പോകേണ്ട ഹെലികോപ്റ്ററിന് സമീപം കാത്തുനിന്നു. ആംബുലൻസ് പുറപ്പെട്ട ശേഷമാണ് രാഹുൽ ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്.
കേരളത്തിലെ പ്രളയ കെടുതി നേരിട്ടു മനസിലാക്കുവാനായി രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി സംസ്ഥാനത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ എന്നിവർ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















