പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ കാരണം കണ്ടെത്തൽ നാസയുടെ ജോലിയല്ല ; കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതുകൊണ്ടോ ?

കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതുകൊണ്ടാണെന്ന് അമേരിക്കന്‍ ബഹിരാകാശ -കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ നാസ ( നാഷണല്‍ എയ്റനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്‌മിനിസ്ട്രേഷന്‍) കണ്ടെത്തി എന്ന വാര്‍ത്ത വിവാദത്തിൽ. പ്രളയമടക്കമുള്ള ദുരന്തങ്ങളുടെ കാരണം കണ്ടെത്തൽ നാസയുടെ ജോലിയുടെ ഭാഗമല്ലെന്നു നാസയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് നാസയുടെ പഠനങ്ങളല്ല മറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളാണ്. കേരളത്തിന്റെ പ്രളയക്കാലത്തെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ച ശേഷം മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 'കേരളത്തിലെ ഡാമുകള്‍ തുറന്നത് വെള്ളപ്പൊക്കം കൂടുതല്‍ മോശമാക്കി' എന്നാണ് ബ്ലോഗ് പറയുന്നത്. ഈ ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യുന്നത് ശാസ്ത്രജ്ഞരല്ല. മാധ്യമ പ്രവര്‍ത്തകരാണ്.
നാസ കാലവാസ്ഥാ നിരീക്ഷണം നടത്തുന്നതല്ലാതെ ദുരന്തം അനാലിസ് ചെയ്യുന്ന പതിവില്ലെന്ന് നാസയുമായി സഹകരിച്ച് ഗവേഷണം നടത്തുന്ന ഡോ.സുധാകര്‍ റാം വ്യക്തമാക്കി. നാസക്ക് ദുരന്തനിവാരണ പഠന വിഭാഗം ഇല്ലെന്നാണ് തന്റെ അറിവെന്ന് ഐക്യരാഷ്ട്ര ദുരന്തനിവാരണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത എഴുത്തകാരന്‍ കൂടിയായ മുരളി തുമ്മാരുകുടിവ്യക്തമാക്കി.
അതേസമയം നാസയുടെ അപ്ഡേറ്റ്സ് മാധ്യമങ്ങള്‍ വളച്ചൊടിക്കയായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കനത്ത മഴയാണ് ദുരന്തത്തിന്റെ കാരണം എന്ന് ആദ്യവരിയില്‍ തന്നെ ബ്ലോഗില്‍ പറയുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്രകാരനും പ്രഭാഷകനുമായ വൈശാഖന്‍ തമ്പി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha






















