ഏഷ്യന്‍ ഗെയിംസില്‍ മലയാളിപ്പെരുമ 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം; പി.യു. ചിത്രക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ മലയാളിപ്പെരുമയില്‍ ഇന്ത്യക്കു സ്വര്‍ണത്തിളക്കം. പുരുഷ വിഭാഗം 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ജിന്‍സണ്‍ ജോണ്‍സണും വിസ്മയ ഉള്‍പ്പെട്ട വനിതകളുടെ 4400 മീറ്റര്‍ റിലേ ടീമുമാണ് ഇന്ത്യക്കു സ്വര്‍ണം നേടിക്കൊടുത്തത്. മലയാളി താരങ്ങളായ കുഞ്ഞു മുഹമ്മദും മുഹമ്മദ് അനസും ഉള്‍പ്പെടുന്ന പുരുഷന്‍മാരുടെ 4400 മീറ്റര്‍ റിലേ ടീം വെള്ളി സ്വന്തമാക്കിയിരുന്നു.
വനിതകളുടെ 1500 മീറ്ററില്‍ കേരളത്തിന് അഭിമാനമായ പി.യു. ചിത്ര വെങ്കലം നേടി. നാലു മിനിറ്റ് 12.56 സെക്കന്‍ഡിലായിരുന്നു ചിത്രയുടെ വെങ്കലക്കുതിപ്പ്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ മൂന്നു മിനിറ്റ് 44.72 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്.
നേരത്തെ 800 മീറ്ററില്‍ മലയാളി താരം വെള്ളി നേടിയിരുന്നു. ജിന്‍സണിനൊപ്പം ഓടിയ 800 മീറ്ററിലെ ജേതാവ് മന്‍ജീത് സിങ്ങ് നാലാം സ്ഥാനക്കാരനായി. മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് നയിച്ച ഹോക്കി ടീം മലേഷ്യക്കെതിരേ നടന്ന സെമി ഫൈനലില്‍ തോറ്റതു ദുഖ ബിന്ദുവായി.
https://www.facebook.com/Malayalivartha

























