ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഈ പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമായ ഇടിവ്; ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഡോളറിന്റെ ഡിമാന്‍ഡ് കൂടാന്‍ കാരണമാകുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.73 ലേക്ക് വ്യാഴാഴ്ച കൂപ്പുകുത്തി. ഡോളറിനെതിരേ വ്യാഴാഴ്ച മാത്രം 14 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. പൊതുമേഖലാ ബാങ്കുകളും എണ്ണക്കമ്പനികളും വന്‍തോതില്‍ ഡോളര്‍ വാരിക്കൂട്ടുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഒരവസരത്തില്‍ 70.90 എന്ന നിലിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.
ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും, രൂപയുടെ മൂല്യം ഇടിയാനും കാരണമാകുന്നത്. ക്രൂഡ് ഓയില്‍ ഇടപാടുകള്‍ ഡോളറിലായതിലാണ് എണ്ണക്കമ്പനികളും മറ്റും രൂപയെ കൈയൊഴിയുന്നത്.
അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് രാജ്യാന്തര വിപണിയില്‍ കുറയുമെന്ന ആശങ്കയില്‍ ക്രൂഡ് ഓയില്‍ വില അനുദിനം ഉയരുകയാണ്. ബുധനാഴ്ച ബാരലിന് 69.86 ഡോളറായിരുന്നത് വ്യാഴാഴ്ച 70.08 ഡോളറായി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു. ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ചയുണ്ടായതും രൂപയ്ക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1500 കോടിയോളം രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























