ആശ്വാസം അരികില്‍..പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ ഒന്നിന് പ്രത്യേക ക്യാമ്പ്

സുഷമ സ്വരാജ് വാക്കുപാലിച്ചു. നടപടികള്‍ ശരവേഗത്തില്‍ത്തന്നെ.പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ ഒന്നിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് റീജനല്‍ പാസ്‌പോര്‍ട് ഓഫിസര്‍ അറിയിച്ചു. ആലുവ, കോട്ടയം പാസ്‌പോര്‍ട് സേവാകേന്ദ്രങ്ങളിലാണ് സെപ്റ്റംബര്‍ ഒന്നിന് പ്രത്യേക ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.passportindia.gov.in വഴിയോ എം പാസ്‌പോര്‍ട്ട് സേവ ആപ് മുഖേനയോ പാസ്‌പോര്‍ട് പുതുക്കാന്‍ അപേക്ഷിക്കണം. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല.
പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക പരീക്ഷാ ബോര്‍ഡിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.tekerala.org യില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ മൂന്നാണ് സ്ഥാപനം വഴിയുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ് റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം. ഫീസ് ഈടാക്കാതെ പകരം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്/പെര്‍മിറ്റ് അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. ഇതിനായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പാസ്‌പോര്‍ട് ഓഫിസായി ആര്‍പിഒ, കൊച്ചിന്‍ തിരഞ്ഞെടുക്കണം. പാസ്‌പോര്‍ട് നഷ്ടപ്പെട്ടവര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഇതിന്റെ രേഖ ഹാജരാക്കണം. മറ്റു രേഖകള്‍ ആവശ്യമില്ല. സംശയങ്ങള്‍ക്കു വിളിക്കാനും വാട്‌സാപ്പ് ചെയ്യാനുമുള്ള നമ്പര്‍ – 9447731152.
https://www.facebook.com/Malayalivartha

























