സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള പരിശോധന കര്‍ശനമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷവകുപ്പ്

സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷവകുപ്പ്. ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രളയശേഷം മിക്ക കുടിവെള്ള സ്രോതസ്സുകളും മലിനമാണ്. വീടുകളിലെയും മറ്റും കുടിവെള്ള സ്രോതസ്സുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ ചെയ്ത് ശുദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍, ടാങ്കറുകളില്‍ ഹോട്ടലുകളിലേതടക്കം കൊണ്ടുവരുന്ന വെള്ളത്തിന്റെ സ്രോതസ്സുകള്‍ പലതും ഇപ്പോഴും മലിനമാണ്. അതിനാല്‍ ഹോട്ടലുകളില്‍ എത്തുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനഫലത്തിന്റെ പകര്‍പ്പും ഹോട്ടലുകളില്‍ സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇത് കാണിക്കണം. ഗുരുതരപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന വെള്ളത്തിന്റെ സാമ്പിളുകള്‍ ഉദ്യോഗസ്ഥരെത്തി പരിശോധനക്ക് അയക്കും.
ഹോട്ടലുകള്‍ക്ക് പുറമെ ജ്യൂസ് കടകള്‍ നടത്തുന്നവരും കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. എലിപ്പനി മലിന ജലത്തിലൂടെ പകരുന്നതിനാല്‍ അതിജാഗ്രതയാണ് എടുത്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
https://www.facebook.com/Malayalivartha























