എല്ലാ ശനിയും അവധി വേണം; അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നാളെ തടസ്സപ്പെടും

അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച തടസ്സപ്പെടും. ആഴ്ചയില്‍ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒന്‍പതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാര്‍ക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു.
24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. നാളെ പണിമുടക്കും ചേര്‍ത്ത് 4 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ഏറെനാളായിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയന്‍ നേതൃത്വം പറയുന്നു.
https://www.facebook.com/Malayalivartha























