മീശ പിരിച്ച് ന്യൂലുക്കില്‍ മോഹന്‍ലാല്‍

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയില്‍ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍366 എന്നാണ് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം താടി പൂര്‍ണമായി എടുത്ത് കട്ടി മീശ വച്ച് മോഹന്‍ലാല്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശീര്‍വാദ് സിനിമാസ്. വീഡിയോയില്‍ മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹന്‍ലാല്‍.
ആശിര്‍വാദ് സിനിമാസിന്റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരുമൊക്കെയുണ്ട്. . ന്യൂ ലുക്കിലുള്ള മോഹന്‍ലാലിന്റെ ആദ്യത്തെ വീഡിയോ ആയതിനാല്‍ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























