സ്‌റ്റേറ്റ് ജി എസ് ടിക്ക് മേല്‍ വീണ്ടും സെസ് നടുവൊടിഞ്ഞ് ജനം: ജി എസ് ടിക്ക് മേല്‍ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്താനുള്ള സാധ്യത മങ്ങുന്നു, നിര്‍ദേശത്തോട് മറ്റു ധനമന്ത്രിമാര്‍ക്ക് വിയോജിപ്പ്

എല്ലാ ഉത്പന്നങ്ങളുടെയും സ്‌റ്റേറ്റ് ജി എസ് ടിക്ക് മേല്‍ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്തി പ്രളയ ദുരിതാശ്വാസത്തിനായി 100 കോടി രൂപ സമാഹരിക്കാനാണ് തോമസ് ഐസക് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം. രണ്ടു വര്‍ഷത്തേക്കായിരിക്കും സെസ് ഏര്‍പ്പെടുത്തുക. പ്രളയ കെടുതികള്‍ തരണം ചെയ്യുന്നതിന് സംസ്ഥാന ജി എസ് ടിക്കു മേല്‍ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്തണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം പ്രവര്‍ത്തികമാകുന്നതിനുള്ള സാധ്യത മങ്ങുന്നു. ഒറ്റയടിക്ക് എല്ലാ ഉത്പന്നങ്ങള്‍ക്കും സെസ്സ് ഏര്‍പെടുത്തുന്നതിനോട് മറ്റു സംസ്ഥാനങ്ങള്‍ക്ക് യോജിപ്പില്ലാത്തതാണ് കാരണം. പകരം ഏതാനും ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തണമെന്നാണ് മറ്റ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇത് കടുത്ത ഭാരമാകുമെന്ന് അവര്‍ പറയുന്നു. സെപ്റ്റംബര്‍ 28 , 29 തീയതികളില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം തോമസ് ഐസക്കിന്റെ നിര്‍ദേശം പരിഗണിക്കും.
പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ സെസ് ഏര്‍പ്പെടുത്താന്‍ ജി എസ് ടി നിയമത്തില്‍ വ്യവസ്ഥ ഉണ്ടെങ്കിലും എല്ലാ സാധനങ്ങള്‍ക്കും ഇത് ഏര്‍പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ആസാം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. പകരം ചില ഉത്പന്നങ്ങള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും ആഡംബര ഉത്പന്നങ്ങള്‍ക്ക് സെസ് ഏര്‍പെടുത്തുകയാണ് ഉചിതം. അല്ലെങ്കില്‍ പ്രളയ ദുരന്തത്തില്‍ ബുദ്ധിമുട്ടുന്ന കേരള ജനതക്ക് അത് തിരിച്ചടിയാകും – അദ്ദേഹം പറഞ്ഞു.
28 ശതമാനം സെസ് ഉള്ള ഉത്പന്നങ്ങള്‍ക്ക് സെസ് ചുമത്തരുതെന്ന് മറ്റൊരു ധനമന്ത്രി വ്യക്തമാക്കി. ജി എസ് ടി കൗണ്‍സില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ബീഹാര്‍ ഉപമുഖ്യ മന്ത്രി സുശീല്‍ മോദി പറഞ്ഞു.
https://www.facebook.com/Malayalivartha























