ട്രെയിൻ പിറകിൽ നിന്ന് വരുന്നത് കണ്ട് പാലത്തിൽ നിന്ന് ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കവേ ട്രെയിന്‍ തട്ടി പന്ത്രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പയ്യോളി രണ്ടാം ഗെയ്റ്റിന് സമീപം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിൻ തട്ടി മരിച്ചു. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ അന്ന ഫാത്തിമ(12) ആണ് മരിച്ചത്. തൃക്കോട്ടൂര്‍ യു.പി സ്‌കൂൾ വിദ്യാർത്ഥിനിയാണ് അന്ന ഫാത്തിമ. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്.
ട്രെയിന്‍ പിറകില്‍ നിന്ന് വരുന്നത് കണ്ട് കുട്ടി പാളത്തില്‍ നിന്നും നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: നജില. സഹോദരങ്ങള്‍: ആഷിക,അജിനാസ്.
https://www.facebook.com/Malayalivartha























