പ്രളയം കവര്‍ന്ന സ്‌കൂള്‍ ദിനങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തിദിവസങ്ങളായിരിക്കും, രണ്ടാം ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കില്ല

ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ക.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയത് പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അദ്ധ്യയന ിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്. ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്: സെപ്തം: 1,15, 22. ഒക്ടോ: 6, 20,27. നവം: 17, 24. ഡിസം: 1. ജനു: 5,19
https://www.facebook.com/Malayalivartha























