ബാർബർ ഷോപ്പ് പുതുക്കി ന്യൂ ജെൻ സ്റ്റൈലിൽ ആക്കിയിട്ടും ആരും എത്തുന്നില്ല; ജനങ്ങളുടെ ഇഷ്ടബാർബറായി മാറിയ കൃഷ്ണനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കി മറ്റൊരു ബാര്‍ബര്‍... സംഭവം കണ്ണൂരിൽ

കഴിഞ്ഞ ജൂലായ് എട്ടിന് രാത്രി കടയടച്ച് 9മണിയോടെ ഏഴിലോട് പുറച്ചേരിയിലെ വീട്ടിലേക്ക് സ്‌കൂട്ടിയില്‍ കൃഷ്ണനെ ഇവര്‍ ആക്രമിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായപ്പോഴാണ് വധശ്രമത്തിനു പിന്നില്‍ വിനോദ് ബാര്‍ബറാണെന്ന് പുറംലോകം അറിഞ്ഞത്. ഗള്‍ഫില്‍ ജോലിചെയ്തു മടങ്ങിയെത്തിയ കൃഷ്ണന്‍ പെരളത്ത് ഫ്രഷ് ഹെയര്‍ ഡ്രസ്സസ് ആരംഭിക്കുന്നത് ആറു വര്‍ഷം മുമ്ബാണ്. ഗള്‍ഫിലും കൃഷ്ണന്റെ ജോലി മുടിവെട്ടലായിരുന്നു.
അവിടെ പത്രങ്ങളില്‍വരെ അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പെരളത്ത് ഒരു ബാര്‍ബര്‍ ഷോപ്പ് അടച്ചിട്ടിരിക്കുന്നതറിഞ്ഞാണ് ഈ കട നടത്തിപ്പ് കൃഷ്ണന്‍ ഏറ്റെടുത്തത്. പാവപ്പെട്ടവര്‍ക്ക് ഉപകാരമാകട്ടെ എന്നുകരുതിയാണ് കൂലി കുറച്ചു വാങ്ങിച്ചു തുടങ്ങിയത്.
അക്കാലത്ത് ആരും എതിര്‍പ്പുമായി എത്തിയില്ല. രണ്ടുവര്‍ഷം മുമ്ബാണ് എന്‍വി വിനോദ് പെരളത്ത് എയര്‍കണ്ടീഷന്‍ മുറിയോടെ ബാര്‍ബര്‍ ഷോപ്പ് തുറന്നത്. ഇതോടെയാണ് ഭീഷണി സ്വരങ്ങളും ഉയര്‍ന്നത്. രാത്രി കടയടച്ച് 9മണിയോടെ വീട്ടിലേക്ക് സ്‌കൂട്ടിയില്‍ കൃഷ്ണന്‍ പോകുമ്ബോഴായിരുന്നു ആക്രമണം. വീടിന് 20 മീറ്റര്‍ അകലെവച്ചാണ് മൂന്നംഗ സംഘം ബൈക്ക് കുറുകെ നിര്‍ത്തി വടി കൊണ്ട് തലയ്ക്ക് അടിച്ചത്. കൈവച്ച് തടയാന്‍ ശ്രമിച്ച കൃഷ്ണന്റെ കൈയുടെ എല്ല് പൊട്ടി. കൈമുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി.
രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കൃഷ്ണനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചത്. വിനോദ് ബന്ധുവായ അജാനൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍ കുമാറിന്റെയും (32), ഇയാളുടെ സുഹൃത്ത് എം അനില്‍കുമാറിന്റെയും (38) സഹായമാണ് കൃഷ്ണനെ ഒതുക്കാന്‍ സഹായം തേടിയത്.
https://www.facebook.com/Malayalivartha























