ചാര്‍ജ് ചെയ്തതിന് ശേഷം പ്ലഗില്‍ നിന്നും ഊരി പോക്കറ്റിലിട്ട മൊബൈൽ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

മൂവാറ്റുപുഴയിൽ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. കൊച്ചിയിലെ ഊരമന ഊരമന ചിറപ്പാട്ട് ബേസില്‍ വര്‍ഗീസിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ മാസം 16നാണ് അപകടം സംഭവിച്ചത്. മോട്ടോ ജി 5 സീരീസില്‍ പെട്ട മൊബൈലാണ് കത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് ബേസില്‍ ഈ ഫോണ്‍ വാങ്ങിയത്. ചാര്‍ജ് ചെയ്തതിന് ശേഷം പ്ലഗില്‍ നിന്നും ഊരി പോക്കറ്റിലിട്ട മൊബൈലില്‍ നിന്നും പുക ഉയരുകയും പിന്നീട് കത്തിയമരുകയും ചെയ്തു. പാന്റിന്റെ പോക്കറ്റിലായിരുന്നു മൊബൈല്‍. മൊബൈല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബേസിലിന്റെ കൈക്കും കാലിന്റെ തുടയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ഒടുവില്‍ പാന്റ് ഊരിയെറിയുകയാണ് ബേസില്‍ ചെയ്തത്. ഇതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. കമ്ബനിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ബേസില്‍.
https://www.facebook.com/Malayalivartha























