ഷൂട്ടിങ്ങിനിടെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് ജയറാമിന് അപകടം ; വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ ..

ജയറാമിന് ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാര്‍ത്ത പ്രചരിച്ചിരുന്നു. ജയറാം ഓടിച്ച വാഹനം അപകടത്തില്‍ പെട്ടതായിട്ടായിരുന്നു വാര്‍ത്ത. ഈ അപകട വാർത്തയ്‌ക്കൊപ്പം സംഭവത്തിന്റേതെന്ന പേരിൽ വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇത് ജയറാമിന്റേതല്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ടൊയോട്ടാ ലാൻഡ് ക്രൂയിസര്‍ ജീപ്പാണ് വീഡിയോയിലുള്ളത്. കയറ്റം കയറിയെത്തിയ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് പിറകിലേക്ക് പോകുകയും മറിയുന്നതുമാണ് വീഡിയോയിൽ. ജയറാമാണ് ജീപ്പ് ഓടിച്ചതെന്നു വാര്‍ത്തയും വന്നു. എന്നാല്‍ ജയറാം അല്ല ആ ജീപ്പ് ഓടിച്ചതെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























