ഇങ്ങനാണോ പെരുമാറുന്നത് തനിക്ക് കടുത്ത അമര്‍ഷവും വേദനയും: ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറി ജെറ്റ് എയര്‍വേസിന് എതിരെ കടുത്ത വിമര്‍ശനവുമായി ദുല്‍ഖര്‍ സല്‍മാന്‍

ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ദുല്‍ഖര്‍ ജെറ്റ് എയര്‍വെയ്‌സിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് ജെറ്റ് എയര്‍വെയ്‌സ് അധികൃതരുടെ പലപ്പോഴുമുള്ള പെരുമാറ്റമെന്നും പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. എന്റെ ഫ്‌ളൈറ്റുകള്‍ക്കായ് ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിന് തന്നെയും ഇത് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























