എം.എല്‍.എ ഹോസ്റ്റലില്‍ വച്ചാണ് ഡിവൈഎഫ്‌ഐ നേതാവ് വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയത് ; വനിതാ നേതാവിന്റെ ലൈംഗീകാരോപണ പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുത്തു

ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക ആരോപണം. സി.പി.എം എം.എ.എ പി.കെ ശശിയ്ക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെയും ലൈംഗിക ആരോപണം. ഇരിങ്ങാലക്കുട സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെയാണ് ആരോപണം.
എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് ഡി.വൈ.എഫ്.ഐ നേതാവ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിക്കാണ് യുവതി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























