എം.എല്‍.എയുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി; പിന്നീട് കാമുകനൊപ്പം കടന്നുകളഞ്ഞു; മറ്റൊരു പെണ്‍കുട്ടിയെ വിവാഹംചെയ്യാനൊരുങ്ങി എം.എല്‍.എ

എം.എല്‍.എയുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി കാമുകനൊപ്പം കടന്നു. തമിഴ്‌നാട്ടിലാണ് സംഭവം. ഭവാനിസാഗര്‍ എം.എല്‍.എ എസ്.ഈശ്വരന്റെയും ഗോബിചെട്ടിപ്പാളയം ഉക്കറം സ്വദേശിനി ആര്‍.സന്ധ്യയുടേയും വിവാഹം സെപ്തംബര്‍ 12 ന് നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങള്‍. 41കാരനാണ് എം.എല്‍.എ. പെണ്‍കുട്ടി 23 കാരിയും.
കഴിഞ്ഞ ശനിയാഴ്ച സത്യമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ സന്ധ്യ പിന്നീട് തിരിച്ച് വന്നില്ല. തിരക്കിയപ്പോള്‍ സഹോദരിയുടെ വീട്ടില്‍ എത്തിയിട്ടില്ല എന്നറിഞ്ഞു. തുടര്‍ന്ന് സന്ധ്യയുടെ അമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് തിരുപ്പൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് കണ്ടെത്തി.
ഈ റോഡിലെ ബെന്നാരി അമ്മന്‍ ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടിയുടെ തിരോധാനം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഉള്‍പ്പെടെ മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കേണ്ട വിവാഹമായിരുന്നു ഇത്. എന്നാല്‍ തീരുമാനിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു യുവതിയുമായി എം.എല്‍.എയുടെ വിവാഹം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























