കല്ലടി എം.ഇ.എസ് കോളജില്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ വിവാദങ്ങളുടെ തോഴനായിരുന്നു പി.കെ ശശി എംഎല്‍എ

അടിയന്തരാവസ്ഥക്കാലത്ത് രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ സഹപാഠിയായി മണ്ണാര്‍ക്കാട് കല്ലടി എം.ഇ.എസ് കോളജില്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ച ശശി രാഷ്ട്രീയത്തിലെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും വിവാദങ്ങള്‍ പിന്നാലെയുണ്ടായിരുന്നു. പലതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് എഴുവന്തലയില്‍ നടന്ന സംഘര്‍ഷത്തില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് സന്ദര്‍ശിച്ച ശേഷം പൊലീസിനോട് ക്ഷുഭിതനായത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നാടന്‍ ഭാഷാപ്രയോഗമാണ് നടത്തിയതെന്ന് പറഞ്ഞാണ് അന്ന് രക്ഷപ്പെട്ടത്.
സര്‍ക്കാര്‍ പരിപാടികള്‍ക്ക് നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞും ശശി വിവാദത്തില്‍ കുടങ്ങി.''ഏത് തമ്പുരാന്‍ പറഞ്ഞാലും വിളക്ക് കൊളുത്തുമെന്നും മനസ്സില്‍ ഇരുട്ടുള്ളവരാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നുമായിരുന്നു പ്രസ്താവന''. ജില്ലയിലെ മുന്നണി സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സി.പി.െഎ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജും പി.കെ. ശശിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തിയതും പാര്‍ട്ടിക്കകത്ത് ഒച്ചപ്പാടുകള്‍ക്ക് കാരണമായി. ഷൊര്‍ണൂരെന്ന ഉറച്ച മണ്ഡലത്തിനായി ഔദ്യോഗിക വിഭാഗത്തിലെ തന്നെ പി.കെ. സുധാകരനുമായുള്ള തര്‍ക്കമാണ് ചര്‍ച്ചയായത്.
ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരിച്ചപ്പോള്‍ പി.കെ. സുധാകരന് സ്ഥാനം നഷ്ടമായതും ഇതിന്റെ ബാക്കിയായിരുന്നു. എന്നാല്‍, പാര്‍ട്ടി അച്ചടക്കമെന്ന വാള്‍ ഒരിക്കല്‍ മാത്രമാണ് നേരിടേണ്ടി വന്നത്. 199192 കാലത്താണ് നടപടിക്ക് വിധേയനായത്. മണ്ണാര്‍ക്കാട്ടെ പ്രാദേശിക വിഭാഗീയ പ്രവര്‍ത്തനത്തി!ന്റെ പേരില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കേണ്ടിവന്നു. 2002വരെ മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന ഇദ്ദേഹം തുടര്‍ന്ന് ജില്ല സെക്രട്ടേറിയറ്റിലുമെത്തി.
https://www.facebook.com/Malayalivartha























