കിണറ്റിലെ വെള്ളം എടുത്ത് അടുപ്പ് കത്തിച്ച് കൊട്ടിയം സ്വദേശികൾ; തൊട്ടിയിറക്കിയാല്‍ വെള്ളത്തിന് പകരം കിട്ടുന്നത് ഡീസല്‍...

കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം നല്‍കിയ വാഗ്ദാനം ഇന്ധന വില കുറയ്ക്കുമെന്നായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ധനവില വര്‍ധനയില്‍ നെഞ്ചെത്ത് കൈവെച്ചിരിക്കുകയാണ് ജനം. ഇതിനിടയില്‍ സ്വന്തം കിണറില്‍ നിന്ന് ഡീസല്‍ ലഭിച്ചാലോ, എന്താകും അവസ്ഥ. വണ്ടിയില്‍ എടുത്ത് ഒഴിക്കാലോ എന്നൊന്നും ആലോചിച്ചേക്കല്ല. കുടിവെള്ളം മുട്ടിച്ച് കിണറ്റില്‍ നിന്ന് ലഭിക്കുന്നത് ഡീസലാണെന്ന് കണ്ട് അദ്ഭുതപ്പെട്ട് നെഞ്ചത്ത് കൈവെയ്ക്കുകയാണ് കൊല്ലം കൊട്ടിയം നിവാസികള്‍. വെള്ളം കോരാന്‍ തൊട്ടി താഴെയിറക്കിയാല്‍ അതില്‍ പകുതി കിട്ടുന്നത് ഡീസലാണത്രേ. വിവരങ്ങള്‍ ഇങ്ങനെ...
കൊട്ടിയത്തെ പാറക്കുളത്തെ വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. വെള്ളം കോരാന്‍ തൊട്ടിയിറക്കിയാല്‍ അതില്‍ പകുതി ഡീസല്‍. കുപ്പിയിലെടുത്ത് നോക്കിയാല്‍ അതിലും ഡീസല്‍. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പ് വരെ കത്തിക്കാറുണ്ടത്രേ ഇവിടുത്തുകാര്‍. സമീപത്തെ പെട്രോള്‍ പമ്പ് ചോര്‍ന്ന് ഇന്ധനം ഒഴുകിയെത്തിയാതാം എന്നായിരുന്നു നാട്ടുകാരുടെ ധാരണം. ഇതേ തുടര്‍ന്ന് ഇവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ എത്തി പരിശോധന നടത്തി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകുടം, ജിയോളജി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വിഭാഗം ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ചെങ്കിലും ചോർച്ച കണ്ടെത്താനായില്ല.
ഇതോടെ പ്രദേശവാസികള്‍ പ്രക്ഷോഭം തുടങ്ങി. എന്നാല്‍ സര്‍വ്വീസ് സ്റ്റേഷനിലെ മലിന ജലത്തോടൊപ്പം ഊറ്റായി ഇവ കിണറിലേക്ക് ഒഴുകിയെത്തിയതാകാം എന്നാണ് അധികൃതരുടെ വിശദീകരണം.എന്നാല്‍ മഴ വന്നിട്ടും സ്ഥിതിയില്‍ യാതൊരു വ്യത്യാസവുമില്ല. ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയതോടെ പ്രദേശത്തുകാര്‍ക്ക് ടാങ്കറില്‍ അധികൃതര്‍ വെള്ളമെത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























