പെണ്‍കുട്ടികളെ വെറുതേ വിടില്ല; തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്യണം': അപമാന പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ബിപ്ലവ് ദേവ് കുമാറിനെ കടത്തിവെട്ടാന്‍ ബിജെപി എംഎല്‍എ. യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്യിപ്പിക്കുമെന്ന് ഗുരുതര പ്രസ്താവനയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ മുംബൈക്കടുത്തുള്ള ഘാത്‌കോപര്‍ മണ്ഡലത്തിലെ എംഎല്‍എ രാം കടം ആണ് വിവാദ പ്രസ്താവന നടത്തിയത്.
ഇവിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇയാള്‍. നിങ്ങള്‍ക്ക് എന്ത് ജോലിക്കും തന്നെ സമീപിക്കാം. പെണ്‍കുട്ടികള്‍ വിവാഭ്യാര്‍ത്ഥന നിരസിച്ച കേസുകള്‍ പോലും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങളെ സഹായിക്കുമെന്ന കാര്യത്തില്‍ താന്‍ നൂറു ശതമാനം ഉറപ്പ് തരുന്നു. വിവാഹഭ്യാര്‍ത്ഥന നിരസിച്ചാല്‍ നിങ്ങളുടെ രക്ഷിതാക്കളുമായി എന്റെ അടുത്തു വരൂ. അവര്‍ വിവാഹത്തിന സമ്മതിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്തു തരും. വീഡിയോയില്‍ എംഎല്‍എ പറയുന്നു. ഇതോടൊപ്പം ഇയാളുടെ മൊബൈല്‍ നമ്പറും നല്‍കുന്നുണ്ട്.
അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് രാം കടം ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശിവസേന എംഎല്‍എയ്‌ക്കെതിരേ രംഗത്ത് വന്നു. വിവാഹഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് നിങ്ങള്‍ക്ക് വിവാഹം ചെയ്തുവരെ തരാമെന്നാണ് എംഎല്‍എ പറഞ്ഞത്. യുവാക്കളുയമായുള്ള സംവാദത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയല്‍ വൈറലായി.
https://www.facebook.com/Malayalivartha
























