Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

കന്യാസ്ത്രീ വിവാദം കത്തി നില്‍ക്കെ സഭയെ പിടിച്ചുലച്ച് മറ്റൊരു കൊലപാതകം കൂടി; പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; മരിച്ചത് സിസ്റ്റര്‍ സൂസന്‍; കിണറിന് സമീപം ചോരപ്പാടുകള്‍; സിസ്റ്ററിന്റെ മുടി മുറിച്ച നിലയില്‍

09 SEPTEMBER 2018 12:09 PM IST
മലയാളി വാര്‍ത്ത

പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. കിണറിന് സമീപം രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും. പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. മൗണ്ട് താബോര്‍ ദേയ്‌റ കോണ്‍വെന്റിലാണ് സംഭവം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ സൂസന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. കിണറിന് സമീപം രക്തം വീണ പാടുകളുമുണ്ട്. 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.
കന്യാസ്ത്രീ ഒറ്റയ്ക്ക് ഒരു മുറിയിലാണ് താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് പൊലീസ് കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയില്‍ കണ്ടെത്തി. മുറിയിലും രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വലിച്ചിഴച്ച പാടുകളുമുണ്ട്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകായണിപ്പോള്‍.
ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോയെന്ന് അറിയില്ല. സംഭവത്തില്‍ ദുരൂഹ സാഹചര്യം നിലനില്‍ക്കുന്നു.സിസ്റ്റര്‍ അഭയ കൊലക്കേസ് സഭയെ ശരിക്കും പിടിച്ചുലച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോളും കേസ് തെളിഞ്ഞിട്ടില്ല.
കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രതികള്‍ ഇപ്പോഴും പുറത്തുതന്നെയാണ്. തെളിവു നശിപ്പിച്ചവരെ പ്രതിചേര്‍ക്കണമോയെന്ന കേസില്‍ ഏപ്രില്‍ 25ന് തിരുവനന്തപുരം സി.ബി.ഐ.കോടതി വിധിപറയും. കഴിഞ്ഞ ജൂണ്‍ 29ന് സി.ബി.ഐ. സമര്‍പ്പിച്ച തുടരന്വേഷണറിപ്പോര്‍ട്ടിന്മേലാണ് ജഡ്ജി ആര്‍.രഘു വിധി പറയുന്നത്. ്രൈകംബ്രാഞ്ചിന്റെയും സി.ബി.ഐ.യുടെയും കേസ് ഡയറികള്‍ കോടതി പരിശോധിച്ചിരുന്നു. തന്നെയും ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയും കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഫാ.തോമസ് എം. കോട്ടൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.


സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തൊണ്ടിമുതല്‍ നശിപ്പിച്ച കേസില്‍ മുന്‍ ്രൈകംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിള്‍ ഉള്‍െപ്പടെ ഏഴുപേരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. പ്രതികള്‍ നിരപരാധികളാണെന്നും കുറ്റപത്രം റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.ടി.മൈക്കിള്‍ കഴിഞ്ഞ സപ്തംബറില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ച ജഡ്ജി ആര്‍.രഘു അദ്ദേഹത്തെ വിമര്‍ശിച്ചു. സിസ്റ്റര്‍ അഭയയുടേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് എഴുതിനല്‍കിയത് എന്തു ധൈര്യത്തിലാണെന്ന് കോടതി ചോദിച്ചു. അന്വേഷണച്ചുമതല ഇല്ലായിരുന്ന കെ.ടി.മൈക്കിള്‍, സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ പോയത് എന്തിനാണെന്നും ജഡ്ജി ചോദിച്ചിരുന്നു.
കൊലപാതകക്കേസിലും ഈ കേസുകള്‍ക്കൊപ്പം വിചാരണ നടക്കുന്നുണ്ട്. ഒരു കൊലപാതകക്കേസില്‍ സി.ബി.ഐ. അന്വേഷണം ഇത്രയുംവര്‍ഷം നീണ്ടത് ആദ്യമായാണെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നീതിക്കുവേണ്ടി ഇരുപത്തിനാലു വര്‍ഷം നടത്തിയ പോരാട്ടംകൊണ്ടാണ് കേസ് അട്ടിമറിക്കപ്പെടാതിരുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവകാശപ്പെട്ടു. കോട്ടയം സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് അവിടത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി.ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. അതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.െഎ. കേസ് ഏറ്റെടുക്കുകയും ചെയ്തു.
രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെടെ മുന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. 2009 ജൂലായ് 17ന് ഇവര്‍ക്കെതിരെ കുറ്റപത്രവും നല്‍കി. അതിനിടെ ഇവരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ ്രൈകംബ്രാഞ്ച് എസ്.പി കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. തുടരന്വേഷണം നടത്തണമെന്ന് അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളെ പിടികൂടാനായില്ലെന്നുകാണിച്ച് മൂന്നുതവണ സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കോടതി തള്ളി. അന്വേഷണം തുടരാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (10 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (21 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends