നടി വാണി വിശ്വനാഥിന്റെ പിതാവും ജ്യോതിഷ പണ്ഡിതനുമായ ടി.ഐ വിശ്വനാഥന്‍ അന്തരിച്ചു

പ്രശസ്ത നടി വാണി വിശ്വനാഥിന്റെ പിതാവ് അന്തരിച്ചു. തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍ (86) ആണ് മരിച്ചത്. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് മരിച്ചത്.
ജ്യോതിഷ പണ്ഡിതനെന്ന നിലയിലും ടി.ഐ.വിശ്വനാഥന്‍ ഏറെ പ്രശസ്തി നേടിയിരുന്നു. ഭാര്യ: ഗിരിജ വിശ്വനാഥന്‍. സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് മരത്താക്കര വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha

























