മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകൾ ചത്തുവീഴുന്നു...

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതിഭാസങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. മണ്ണിരകൾ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകളും ചത്ത് വീഴുന്നു. കോഴിക്കോട് നഗരത്തോട് ചേർന്ന സ്ഥലത്താണ് ഈ അപൂർവ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകൾ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം.
വെയിലേറ്റ് കരിഞ്ഞ് വീഴും പോലെ ഉറുമ്പുകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു. നീറുകൾ അഥവാ പുളിയുറുമ്പ് വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയിൽ കാണുന്നത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന കോട്ടൂളി പ്രദേശത്താണ് ഉറുമ്പുകൾ കരിഞ്ഞു വീഴുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്തിയത്. എന്നാല്‍ കൂടിയ ചൂട് സഹിക്കാന്‍ കഴിവുള്ളവയാണ് ഉറുമ്ബുകള്‍, അതിനാല്‍ മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























