കൊല്ലം നിലമേല്‍ എലിക്കുന്നമുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വൃദ്ധനും സഹായിയും മരിച്ചു

കൊല്ലം നിലമേല്‍ എലിക്കുന്നമുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം .രണ്ടുപേര്‍ മരിച്ചു. എലികുന്നാമുകള്‍ സ്വദേശി വയസ്സുള്ള ബദറുദ്ദീന്‍ (72) , സഹായി അസൂറ (44) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അസൂറയുടെ മാതാവ് ഫാത്തിമയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിലമേല്‍ ഭാഗത്തുനിന്നും പാരിപ്പള്ളിയിലേക്ക് പോയ ടിപ്പര്‍ലോറിയും എലിക്കുന്ന് മുകളില്‍നിന്നും നിലയിലേക്ക് വന്ന ജീപ്പ് തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്തുണ്ടായിരുന്ന കടയില്‍ ഇടിച്ചുകയറി.
https://www.facebook.com/Malayalivartha

























