വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ല... കാമുകിക്കുണ്ടായ കുഞ്ഞിനെ ഭാര്യയ്ക്ക് സർപ്രൈസ് നൽകി സന്തോഷിപ്പിച്ചു; പിന്നാലെയെത്തിയ പോലീസ് എല്ലാം പൊളിച്ചടുക്കി; സംഭവം കാസർഗോഡ്

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ദമ്ബതിമാര്‍ക്ക് കുട്ടികളുണ്ടായിട്ടില്ല. അതിനിടയില്‍ ചില കുടുംബപ്രശ്നങ്ങളുടെ പേരില്‍ രണ്ടുവര്‍ഷം മുമ്ബ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഉദുമ എരോലിലെ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു.തുടര്‍ന്ന് മധ്യസ്ഥതയോടെ പ്രശ്നം പരിഹരിക്കുകയും ഭാര്യ വീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. പിന്നീട് സ്വന്തം വീട്ടിലേക്ക് പോയ ഭര്‍ത്താവ് തിരികെ വന്നത് ആറ് മാസം പ്രായമുള്ള കുഞ്ഞുമായാണ്.
കുഞ്ഞിനെ താന്‍ ദത്തെടുത്തതാണെന്നാണ് യുവതിയോട് പറഞ്ഞിരുന്നത്. വിവരമറിഞ്ഞ ബേക്കല്‍ എസ്.ഐ പി.കെ.വിനോദ്കുമാര്‍ വനിതാ പോലീസിനൊപ്പം യുവതിയുടെ വീട്ടിലെത്തി. കുഞ്ഞിനെ സംബന്ധിച്ച രേഖകള്‍ കാണിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പോലീസ് കുഞ്ഞിനെ ശിശുക്ഷേമ സമിതി മുമ്ബാകെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പട്ടുവം സ്നേഹനികേതന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മറ്റൊരു സ്ത്രീയില്‍ ജനിച്ച കുഞ്ഞിനെയാണ് ദത്തെടുത്തുവെന്ന വ്യാജേന ഭാര്യക്ക് സമ്മാനിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം യുവാവ് ബേക്കല്‍ പോലീസിലെത്തി കുട്ടി തന്റേതാണെന്ന് ബോധിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഇതരമതത്തില്‍പ്പെട്ട യുവതിയില്‍ തനിക്കുണ്ടായ കുട്ടിയാണെന്നു പറഞ്ഞ യുവാവ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയശേഷം മാത്രമേ കുട്ടിയെ വിട്ടുനല്‍കുകയുള്ളൂ എന്ന് പോലീസും ശിശുക്ഷേമ സമിതിയും യുവാവിനെ അറിയിച്ചു.ഉദുമ എരോലിലെ യുവതിക്കാണ് ഭര്‍ത്താവ് അടുര്‍ ദേവരടുക്ക സ്വദേശിയായ യുവാവ് ആറുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പത്തു ദിവസം മുന്‍പ് സമ്മാനിച്ചത്. കഥ പുറത്തായതോടെ സംഭവത്തിലെ ദുരൂഹത നീങ്ങുകയാണ്.
https://www.facebook.com/Malayalivartha























