കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാതെ രോഗികള്‍ പ്രതിസന്ധിയില്‍. ഇന്ന് വൈകുന്നേരം മുതലാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാര്‍ താഴെ വണ്ടിയില്‍ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്.
രോഗികള്‍ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്. നാളെ രാവിലെയെ വെള്ളം പൂര്‍ണമായും ആശുപത്രിയിലേക്ക് എത്തുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ എത്തുന്ന ആശുപത്രികളില്‍ ഒന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.
https://www.facebook.com/Malayalivartha























