ചരിത്ര വിധിയുടെ പ്രതിഷേധത്തിൽ ആളിക്കത്തി പന്തളം; ശബരിമല സ്ത്രീ പ്രവേശനത്തിൽ അതൃപ്തി അറിയിച്ച് പന്തളം രാജകൊട്ടാരം കേന്ദ്രീകരിച്ച് അയ്യപ്പഭക്തരുടെ വന്‍പ്രതിഷേധം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം പ്രതിഷേധം കൊണ്ട് കത്തിയെരിയുകയാണ്. കേരളത്തില്‍ മുഴുവന്‍ പ്രതിഷേധ പരിപാടികള്‍ നടന്നെങ്കിലും പന്തളം നഗരത്തില്‍ മറ്റെവിടെയും കാണാത്ത തരത്തിലുള്ള വന്‍പ്രതിഷേധ പരിപാടിയാണ് നടന്നത്. പന്തളം രാജകൊട്ടാരമാണ് പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ശബരിമലയോട് അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമായതിനാലും ശബരിമലയുടെ മൂലസ്ഥാനമായതിനാലുമാണ് അയ്യപ്പഭക്തര്‍ പന്തളത്തെ പ്രതിഷേധ മുഖരിതമാക്കിയത്. അക്ഷരാര്‍ദ്ധത്തില്‍ പ്രതിഷേധം കൊണ്ട് ആളിക്കത്തുകയായിരുന്നു പന്തളം. എങ്ങും സാമിയേ അയ്യപ്പോ എന്ന ശരണം വിളികള്‍ മാത്രം
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് പന്തളത്തു നടന്ന സമര പരിപാടികള്‍ക്ക് പന്തളം രാജകൊട്ടാരമാണ് നേതൃത്വം നല്‍കിയത് . പന്തളം അയ്യപ്പ സേവാസംഘവും ഹിന്ദു മഹാ സഭയും രാജകൊട്ടാരവും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു മഹാപ്രക്ഷോഭം സംഘടിപ്പിച്ചത്. ഇന്ന വൈകുന്നേരം 3 മണിയൊടെയാണ് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നാമജപ പ്രതിഷേധം നഗരത്തെ മുഴുവന്‍ വിറപ്പിച്ചുകൊണ്ടാണ് കടന്നുപൊയത്.
പ്രക്ഷോഭത്തില്‍ രാഷ്ട്രീയം മാറ്റിവച്ച് അയ്യപ്പ ഭക്തരായ എല്ലാവരും പങ്കെടുത്തതിനാല്‍ തന്നെ നഗരം മുഴുവന്‍ ജനപ്രളയമായിരുന്നു. പതിനായിരം ഭക്തരെയാണ് പന്തളം കൊട്ടാരം പ്രതീക്ഷിച്ചിരുന്നത് എന്നാല്‍. അതിലധികം ഭക്തര്‍ സ്വമേധയാ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പന്തളം സമരം ആളിക്കത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























