Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരണം വിളിച്ച് പ്രതിഷേധിച്ച് ഭക്തജനങ്ങള്‍; ജാതിമത ലിംഗ ഭേദത്തിന് അതീതമായി മലയാളികള്‍ പന്തളത്ത് ഒരുമിച്ചു, പ്രാര്‍ത്ഥനാ ജപവും ശരണം വിളികളുമായി രംഗം കൊഴുത്തു, അയ്യപ്പന്റെ ജന്മദേശത്തെ ഭക്തരുടെ ആവേശം കണ്ട് രാഷ്ട്രീയക്കാര്‍ വിറങ്ങലിച്ചു, ഇത് വോട്ട് ബാങ്കാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ജാഗ്രതൈ

02 OCTOBER 2018 09:28 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ശബരിമല സീസണ്‍ അല്ലാതിരുന്നിട്ടും അയ്യപ്പന്റെ ജന്മദേശമായ പന്തളത്ത് ശരണം വിളികള്‍ ഉയര്‍ന്നു. സ്ത്രീകളെ ശബരിമലയില്‍ കയറ്റണമെന്ന് വാദിക്കുമ്പോഴും യഥാര്‍ത്ഥ ഭക്തരായ സ്ത്രീകള്‍ക്ക് വിശ്വാസമാണ് വലുതെന്ന് കാണിക്കുകയായിരുന്നു ഈ പ്രതിഷേധം. എംസി റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ് നാമം ജപിച്ച് ഭക്തജനങ്ങള്‍. അവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല. തട്ടമിട്ട, തൊപ്പി ധരിച്ച മുസ്ലിങ്ങള്‍, കുരിശു വരച്ച് ക്രിസ്ത്യാനികള്‍. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരേ ഇന്ന് വൈകിട്ട് ഇവിടെ നടന്ന നാമജപഘോഷയാത്ര വിശ്വാസികളുടെ താക്കീതായി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളാണ് ഇന്ന് വൈകിട്ട് നാലിന് പന്തളത്ത് നാമജപഘോഷയാത്ര നടത്തിയത്. 

ഇന്ന് രാവില വലിയകോയിക്കല്‍ ക്ഷേത്രഉപദേശക സമിതിയുടെയും കൊട്ടാരത്തിന്റെയും നേതൃത്വത്തില്‍ നടന്ന എംസി റോഡ് ഉപരോധത്തിന്റെ തുടര്‍ച്ചയായിട്ടാണ് വൈകിട്ട് നാലിന് നാമജപഘോഷയാത്ര നടത്തിയത്. മൂവായിരം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിച്ചത്. എത്തിയതിന് അരലക്ഷത്തിന് മേല്‍. ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും. ഇതിനിടെ കനത്ത മഴ വന്നു. ആരും പതറിയില്ല. കുടയുള്ളവര്‍ നിവര്‍ത്തിപ്പിടിച്ചു. ശരണം വിളിയുടെ ആരവങ്ങള്‍ക്കിടയില്‍ മഴയുടെ ഇരമ്ബം ആരും കേട്ടില്ല. വന്‍ ജനക്കൂട്ടം കണ്ട് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നത് തിരുവാഭരണ ഘോഷയാത്രയെ ഓര്‍മിപ്പിച്ചു. എംസി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈകിട്ട് നാലു മണിയോടെയാണ് മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ചത്. 


തിരുവാഭരണ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധാരന്‍ പിള്ളയുടെ നേതൃത്വത്തില്‍ അലങ്കരിച്ച രഥത്തില്‍ അയ്യപ്പ വിഗ്രഹം വഹിച്ചു കൊണ്ട് മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ നിന്നും നാമജപയാത്ര തുടങ്ങി. പീപ്പിള്‍സ് ഫോര്‍ ധര്‍മ ചെയര്‍പേഴ്‌സണ്‍ ശില്‍പ നായര്‍ യാത്ര ഉദ്ഘാടനം ചെയ്തു.ഇത്രയും വലിയ ജനക്കൂട്ടത്തെ ഇവിടെ കണ്ടത് കഴിഞ്ഞ മഹാപ്രളയ കാലത്തായിരുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ, തന്ത്രി കണ്ഠര് മോഹനര്, തിരുവാഭരണ പേടക വാഹകസംഘം, അമ്ബലപ്പുഴ പേട്ടതുള്ളല്‍ സംഘം, പി.സി. ജോര്‍ജ് എംഎ!ല്‍എ, വെള്ളിത്തിരയില്‍ അയ്യപ്പന്റെ പിതാവായി വേഷമിട്ട ചലച്ചിത്ര നടന്‍ ദേവന്‍, മുന്‍ മേല്‍ശാന്തിമാര്‍ തുടങ്ങി നാനാ തുറകളില്‍പ്പെട്ടവര്‍ ഭക്തരുടെ വികാരത്തിനൊപ്പം നിലകൊണ്ട് പ്രസംഗിച്ചു.


ആചാരാനുഷ്ഠാനങ്ങള്‍ ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കുന്നതാണന്ന് സ്വാമി ജ്ഞാനാഭനിഷ്ഠ തപസ്വി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ പന്തളം കൊട്ടാരം നേതൃത്വം നല്‍കുന്ന അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയുടെ സമാപന സമ്മേളനംകൊട്ടാര വളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം പരമോന്നത കോടതിക്ക് എതിരല്ല. അയ്യപ്പഭക്തരുടെ ഹൃദയ വ്യഥയുടെ പ്രതിഷേധമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുത് എന്ന് പറയുന്നത് ശാസ്ത്രം. ശബരിമലയുടെ ആചാരം ഭരണഘടന നിലവില്‍ വരുന്നതിന് മുമ്ബ് തുടങ്ങിയതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (6 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (22 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

Malayali Vartha Recommends