ബാലഭാസ്‌കറും ലക്ഷ്മിയും ഒരുമിച്ച് ജീവിതം തുടങ്ങിയ വീട്ടിൽ ഇന്നലെയെത്തിയത് ബാലുവിന്റെ ചേതനയറ്റ ശരീരം; ഹിരണ്മയയിൽ കൊണ്ടുവന്ന പൊന്നുമോന്റെ മുഖത്തേയ്ക്ക് നോക്കിയ അമ്മ കുഴഞ്ഞുവീണു; പൊന്നോമന മകളുടെയും, പ്രിയതമന്റെയും മരണവാർത്ത അറിയാതെ ആശുപത്രിക്കിടക്കയിൽ ഏതോ ഒരു കോണിൽ അവരുണ്ടെന്ന് വിശ്വസിച്ച് ലക്ഷ്മി

ചങ്ക് പിളരുന്ന കാഴ്ചയായിരുന്നു ഇന്നലെ തിരുമല വിജയമോഹിനി മില്ലിന് സമീപം എല്‍ഐസി ലെയ്‌നില്‍ ‘ഹിരണ്‍മയ’യിലേക്ക് ബാലഭാസ്‌കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോള്‍ കാണാനായത്. വെള്ളപുതപ്പിച്ചെത്തിയായ ആ ശരീരം കണ്ട് ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും അമ്മമാര്‍ അലമുറയിട്ടു കരഞ്ഞു.
ബാലഭാസ്‌കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ഇന്നലെ വൈകിട്ടു ബാലുവിന്റെ ചേതനയറ്റ ശരീരം അവിടെയെത്തിക്കുമ്പോള്‍ ലക്ഷ്മി വീട്ടിലില്ല. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ലക്ഷ്മി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണവിവരം ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോള്‍ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആര്‍ക്കുമറിയില്ല.
പൊന്നുമോന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കള്‍ ചേര്‍ന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടില്‍ കൂടിയവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണിയും (ചന്ദ്രന്‍) ലക്ഷ്മിയുടെ അച്ഛന്‍ സുന്ദരേശന്‍ നായരും ദു:ഖം താങ്ങാനാവാതെ തളര്‍ന്ന നിലയിലാണ്. ഓര്‍മ്മകളും സംഗീതവും ബാക്കിയാക്കി ബാലു വിടവാങ്ങുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ഈ അമ്മമാരുടെ ഇനിയുള്ള കണ്ണീരത്രയും…
സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha

























