അറസ്റ്റിലായ തമിഴ് പലിശ ഇടപാടുകാരന്‍ വട്ടിരാജായുടെ കേരളത്തിലെ 'കസ്റ്റമേഴ്‌സ്' വമ്പന്മാര്‍, പരാതിയുമായി പോലീസിനെ സമീപിച്ചത് എറണാകുളം സ്വദേശി മാത്രം

അറസ്റ്റിലായ തമിഴ് പലിശ ഇടപാടുകാരന്‍ മഹാരാജയ്ക്ക് കേരളത്തില്‍ പണമിടപാട് ഉള്ളത്. വമ്പന്‍മാരുമായിട്ടാണെന്ന് പോലീസ്. ചോദ്യം ചെയ്യലില്‍ ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ മഹാരാജ തന്നെ പുറത്തുവിട്ടതായാണു ലഭിക്കുന്ന സൂചനകള്‍ തെളിയിക്കുന്നത്.
കോട്ടയം ജില്ലയിലെ പ്രമുഖ ടൗണുകളിലുള്ള വസ്ത്ര വ്യാപാരശാല, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ഒരു വാഹന വിതരണ കമ്പനി, കൊല്ലത്തുള്ള മൂന്നു കശുവണ്ടി ഫാക്ടറികള്‍, എറണാകുളത്ത് പ്രശസ്തമായൊരു ആശുപത്രി, കോട്ടയത്തെ ഒരു സ്വര്‍ണ വ്യാപാരശാല, നിരവധി സിനിമാ നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് രാജ പണം നല്‍കിയതായാണു സൂചന.
കോടിക്കണക്കിന് രൂപ, ചിലര്‍ക്ക് കുറച്ചു മാസത്തേക്കും മറ്റുള്ളവര്‍ക്ക്് വര്‍ഷങ്ങളുടെ കരാറിലുമാണ് നല്‍കിയിട്ടുള്ളത്. നൂറോളം സ്ഥാപനങ്ങള്‍ക്ക് ഇയാള്‍ പണം കൈമാറിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു കൂടുതലായും പണം നല്‍കിയിരിക്കുന്നത്. പലര്‍ക്കും പണം നല്‍കിയിരിക്കുന്നത് അവരുടെ സ്ഥാപനങ്ങള്‍ ഇരിക്കുന്ന സ്ഥലങ്ങളുടെ ആധാരം ഉള്‍പ്പെടെ ഈട് വാങ്ങിയാണ്. ചില സിനിമാനിര്‍മാതാക്കള്‍ക്കും പണം നല്‍കിയതായി സൂചനയുണ്ട്.
എന്നാല്‍ ഇവരാരും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുള്ളത് അമിത പലിശയുടെ പേരിലാണെന്നാണ് സൂചന. പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍നിന്നും ഇന്നലെ രാവിലെ സിറ്റി കമ്മിഷണര്‍ ഓഫീസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. നിലവില്‍ എറണാകുളം സ്വദേശി നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനു കൊണ്ടുപോകുന്നത് അടക്കമുള്ള രേഖകള്‍ ശരിയാക്കിയ ശേഷമായിരുന്നു ഐ.ജി. വിജയ് സാക്കറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























