പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും

മകന്റെ വഴിവിട്ട ജീവിതത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ ബന്ധുവീട്ടില്‍ നിര്‍ത്തേണ്ടിവന്ന ഒരമ്മ പൊലീസിനോടു പറയുന്നത്. മകന്‍ ലഹരി ഉപയോഗിച്ച് മോഷണത്തിലേക്ക് തിരിഞ്ഞതോടെ ആ സ്ത്രീയുടെ ജീവിതം ഉരുകിത്തീരുകയാണ്. കുട്ടിയായിരിക്കെ പിതാവിന്റെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ കുട്ടി മാനസികപ്രശ്‌നത്തിലേക്ക് വീഴുകയായിരുന്നു.
'ഓന്‍ ജയിലിന്ന് വന്നോ എന്നൊക്കെ നാട്ടുകാര് മുഖത്തുനോക്കി ചോദിക്കുന്നു. ഞാനും മോളും മാത്രമാണ് വീട്ടില്. ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയായി'' പിതാവ് വീട്ടിലുള്ളപ്പോള്‍ മകന്‍ വീട്ടില്‍ പോകാതായി. സാമൂഹികവിരുദ്ധരുടെ പിടിയിലേക്ക് വീണു. ഇതോടെ കഞ്ചാവ് ഉപയോഗിച്ചുതുടങ്ങി. എന്നാല്‍, ലഹരിക്കു പണം കണ്ടെത്താനാവാതെ വന്നതോടെ ചെറിയ മോഷണം തുടങ്ങി. ലഹരിയുടെ അളവുകൂടിയതോടെ വാഹനമോഷണത്തിലേക്കു തിരിഞ്ഞു. പിന്നീട് മോഷ്ടിച്ച വാഹനത്തില്‍ സഞ്ചരിച്ച് റോഡരികിലെ ഭണ ്ഡാരങ്ങളുടെ മോഷണത്തിലേക്കും എത്തി. പക്ഷേ, അശരണരായ അമ്മയും മകളുമാണ് ഇതിന്റെ ഇരകളായി മാറിയത്. ജനവാസമേഖലയിലാണ് വീട്.
മകനെ തിരഞ്ഞ് പൊലീസ് പതിവായി വീട്ടില്‍ വന്നു തുടങ്ങിയതോടെ സമൂഹം അവരെ ഒറ്റപ്പെടുത്തി. ജീവിക്കാനായി നഗരത്തില്‍ വീട്ടുജോലിക്കു പോവുകയാണ് ആ മാതാവ്. കള്ളന്റെ വീട്, കള്ളന്റെ അമ്മ, കള്ളന്റെ പെങ്ങള്‍ എന്ന രീതിയില്‍ ആളുകള്‍ കുറ്റപ്പെടുത്തിത്തുടങ്ങിയതോടെ ജീവിതം വഴിമുട്ടി. ഓരോ തവണയും മകന്‍ പൊലീസിന്റെ പിടിയിലാകുമ്പോള്‍ ജാമ്യത്തിലിറക്കാന്‍ മാതാവ് പണം കണ്ടെത്തണം. ലഹരി ഉപയോഗിച്ച് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാനും ആക്രമിക്കാനും വരികയും ചെയ്യും. പ്രായപൂര്‍ത്തിയാവാത്ത മകളെ ബന്ധുവീട്ടില്‍ നിര്‍ത്തിയാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















